കൊല്ലം: സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് അംഗൻവാടിയിൽ നിന്ന് കുട്ടിയെ പുറത്താക്കി. സിപിഎം വാർഡ് മെമ്പറായ അഷറഫും കുട്ടിയുടെ മുത്തശ്ശനും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് നടപടി. മൂന്നര വയസുകാരൻ അൽ അമീനെയാണ് വാർഡുമെമ്പറുടെ നിർദ്ദേശപ്രകാരം 2 ദിവസമായി ക്ലാസിൽ കയറാൻ അനുവദിക്കാത്തത്.
കൊല്ലം കുലശേഖരപുരം 13-ാം വാർഡിലെ അംഗനവാടിയിലാണ് സംഭവം. അംഗൻവാടി ടീച്ചറും പഞ്ചായത്ത് തല സൂപ്പർവൈസറും നിർദ്ദേശിച്ചിട്ടും 2 ദിവസമായി കുടിയെ ക്ലാസിൽ കയറ്റാൻ പഞ്ചായത്ത് മെമ്പർ അനുവദിച്ചിട്ടില്ല. കുരുന്നിനോട് പോലും പക തീർക്കുന്ന നിലപാടുമായിട്ടാണ് അഷറഫ് രംഗത്തെത്തിയത്.
Comments