മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡൻറുമായിരുന്ന സൗരവ് ഗാംഗുലിക്ക് വൻസുരക്ഷയൊരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ‘വൈ’ കാറ്റഗറിയിൽ ആയിരുന്ന സുരക്ഷ ‘ഇസെഡ്’ കാറ്റഗറി ആയാണ് ഉയർത്തിയത്. നിലവിലെ വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി അവസാനിച്ചതോടെയാണ് പുനരാലോചനാ സമിതി സുരക്ഷ ഇസെഡ് കാറ്റഗറി ആക്കി ഉയർത്തിയത്.
ഇസെഡ് കാറ്റഗറിയിലേക്ക് സുരക്ഷ വർദ്ധിപ്പിച്ചതോടെ എട്ട് മുതൽ പത്തുവരെ പോലീസുകാരുടെ സുരക്ഷാ വലയം ഗാംഗുലിയ്‌ക്ക് ലഭിക്കും. വൈ കാറ്റഗറിയിൽ മൂന്ന് പൊലീസുകാരുടെ സേവനം ആയിരുന്നു ലഭിച്ചിരുന്നത്. ഇതോടെ സ്പെഷൽ ബ്രാഞ്ചിൽ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിയുടെ ബെഹാലയിലുള്ള വീടിനും ലഭിക്കും.
ബിസിസിഐ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ഡയറക്ടർ പദവി വഹിക്കുകയാണ് ഇപ്പോൾ ഗാംഗുലി. സീസൺ അവസാനിച്ച ശേഷം 21ന് കൊൽക്കത്തയിൽ തിരിച്ചെത്തുമ്പോൾ മുതൽ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കും. ബിസിസിഐ പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസ്സിക്കുകയായിരുന്നു. ബിസിസിഐ പ്രസിഡന്റ് ആകുന്നതിന് മുൻപും ഗാംഗുലി ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ ആയിരുന്നു.
Comments