ന്യൂഡൽഹി : ഇസ്ലാമിക മതമൗലികവാദികളുടെ മസ്തിഷ്‌ക പ്രക്ഷാളനം എത്ര അപകടകരമാണെന്ന് കാട്ടി തന്ന ചിത്രമാണ് ദി കേരള സ്റ്റോറി . കേരളത്തിലെ അമുസ്‌ലിം പെൺകുട്ടികൾ മസ്തിഷ്‌ക പ്രക്ഷാളനത്തിനു ശേഷം മതം മാറുക മാത്രമല്ല, ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള അപകടകരമായ ഭീകര സംഘടനകളുടെ ആയുധമായി മാറുകയും ചെയ്തു. മധ്യപ്രദേശിൽ ഹിസ്ബ്-ഉത്-തഹ്‌രീർ (എച്ച്‌യുടി) സംഘടനയും ഇത്തരത്തിൽ മറ്റ് മതവിശ്വാസികളെ ഭീകരവാദികളാക്കി മാറ്റിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഭോപ്പാലിലെ സൗരഭ് രാജ്വൈദ്യയെയാണ് സംഘടന മുഹമ്മദ് സലിം ആക്കിയത്. തുടർന്ന് ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കുക എന്ന ദൗത്യവുമായി മുഹമ്മദ് സലിം ഇറങ്ങി. ഇപ്പോൾ അറസ്റ്റിന് ശേഷവും ഭാര്യ റെയ്‌ല തന്റെ ഭർത്താവിനെ അള്ളാഹു പുറത്തുകൊണ്ടുവരുമെന്നാണ് പറയുന്നത് .
വിവാഹശേഷം റൈലയെ മതംമാറ്റിയതും സൗരഭാണ്. നേരത്തെ റൈലയുടെ പേര് മാൻസി എന്നായിരുന്നു. മുഹമ്മദ് സലിം അറസ്റ്റിലായതു മുതൽ, ഭാര്യയും രണ്ട് മക്കളും (യൂസഫും ഇസ്മായിലും) ഹൈദരാബാദിൽ എടിഎസിന്റെ നിരീക്ഷണത്തിലാണ്. ഇസ്ലാം മതം സ്വീകരിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് റൈല പറയുന്നു. ‘ ഈ സമയത്ത് അദ്ദേഹം കുഴപ്പത്തിലാണ്, പക്ഷേ അദ്ദേഹത്തിന് അള്ളാഹുവിൽ പൂർണ്ണ വിശ്വാസമുണ്ട്.“ എന്നാണ് റൈല പറയുന്നത്.
മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിയാണ് റെയ്‌ല. ഭോപ്പാലിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എംബിഎയും നേടി. 2010ൽ ഒരു സ്വകാര്യ കോളേജിൽ ജോലി ചെയ്യുമ്പോഴാണ് സൗരഭുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹിതരായി. സലിമിന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് , “ആദ്യം, അവനെ സലിം എന്ന് വിളിക്കരുത്, അവനെ ഡോ. സലിം എന്ന് വിളിക്കുക. പി.എച്ച്.ഡി.ക്കാരനായ അദ്ദേഹം കോളേജിൽ ജോലി ചെയ്യുകയായിരുന്നു. മറ്റ് കാര്യങ്ങൾക്ക് അദ്ദേഹത്തിന് സമയമില്ലായിരുന്നു. എന്തെങ്കിലും കണ്ടെത്തിയാൽ കേസെടുക്കുമെന്ന ചിന്തയിലാണ് എടിഎസുകാർ. ഒരാളുടെ കരിയർ മുഴുവൻ നിങ്ങൾ നശിപ്പിച്ചു .“ എന്നായിരുന്നു റൈലയുടെ മറുപടി .
എന്നാൽ സലിമിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണ ഏജൻസിയുടെ പക്കൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ “ എടിഎസ് എന്റെ ഭർത്താവിന്റെ പിഎച്ച്ഡി അപകടത്തിലാക്കി, അവന്റെ ജോലി അപകടത്തിലാക്കി. അള്ളാഹുവിന്റെ സന്നിധിയിൽ നിങ്ങൾ എന്ത് മറുപടി പറയും? അവർ ശപിക്കപ്പെടും ? അവർക്കും കുട്ടികളുണ്ട്, അവരും ഉത്തരം പറയണം. ഈ വിഷമഘട്ടത്തിൽ നിന്ന് സലീമിനെ അള്ളാഹു കരകയറ്റും . അള്ളാഹു ഭീകരവാദികളാകാൻ സമ്മതിക്കില്ല “ എന്നായിരുന്നു റൈലയുടെ പ്രതികരണം .
അതേസമയം മകനെ മതം മാറ്റി ഭീകരതയിലേക്ക് കൊണ്ടുവന്നത് സക്കീർ നായിക്കാണെന്ന് കഴിഞ്ഞ ദിവസം സലീമിന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു.
Comments