കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി മുടക്കി കുഴിംബോംബ് ഡിറ്റക്റര്‍ വാങ്ങുന്നു. കമ്യൂണിസ്റ്റ് ഭീകര ഭീഷണിയുള്ളതിനാലാണ് സുരക്ഷാ ഉറപ്പാക്കാന്‍ കുഴിബോംബ് ഡിറ്റക്റ്റര്‍ വാങ്ങിക്കുന്നതെന്നാണ് വാദം .
ആന്റി മൈന്‍ ഡിറ്റക്റ്റര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ഓള് റൗണ്ട് പ്രൊട്ടക്ഷന്‍ എന്ന കവചിത വാഹനം വാങ്ങുന്നതിനാണ് ഒന്നരക്കോടി ചിലവാക്കുന്നത്. ഭീഷണി നേരിടാന്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന ഫണ്ട് കേരളത്തിനും ലഭിക്കുന്നുണ്ട്.
പത്ത് സീറ്റുള്ള ബി എസ് ഫോര്‍ വെഹിക്കിള്‍ ആണ് മൈന്‍ ഡിറ്റക്റ്റര്‍ , ഇതിന്റെ എഞ്ചിന് കപ്പാസിററി 6000 സി സി യാണ്, കുഴിബോംബുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സെന്‍സറുകളടക്കം ഈ വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 42 മി മീറ്റര്‍ കനമുള്ള ബുളളറ്റ് പ്രൂഫ് ഗ്ളാസുകൊണ്ട് നിര്‍മിച്ച വിന്‍ഡോകള്‍, ആക്രമണകാരികളെ തകര്‍ക്കാന്‍ പത്ത് ഫയറിംഗ് പോയിന്റുകള്‍ എന്നിവയും കുഴിബോംബ് ഡിറ്റക്റ്ററില്‍ ഉണ്ട്.
Comments