കൊല്ലം : കൊല്ലം തൃക്കോവിൽവട്ടം സ്വദേശി സുചിത്ര പിള്ള വധകേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം വിധിച്ച് കോടതി. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപയും പിഴ കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് കൂടി അനുഭവിക്കണം. കൂടാതെ, ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വർഷം തടവും 2.5 ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്.
കൊല്ലം മുഖത്തല സ്വദേശി സുചിത്ര പിള്ളയെ 2020 മാർച്ച് 20-നാണ് കോഴിക്കോട് സ്വദേശി പ്രശാന്ത് നമ്പ്യാർ കൊലപ്പെടുത്തിയത്. പാലക്കാട് വാടക വീട്ടിൽ വെച്ച് പ്രശാന്ത് സുചിത്രയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments