അമൃത്സർ: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ പാകിസ്താനിൽ നിന്ന് ലഹരി കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ്. ഇന്ത്യയിലേക്ക് ഡ്രോൺ വഴി ലഹരി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തടഞ്ഞത്. ഡ്രോൺ വെടിവെച്ചിട്ടതോടെ 15 കിലോയിലധികം വരുന്ന മയക്കുമരുന്ന് സംഘം പിടികൂടി. അമൃത്സറിലെ അതിർത്തി ഗ്രാമമായ രാംകോട്ടിലാണ് സംഭവമുണ്ടായത്.
ഡ്രോണിന്റെ ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് പരിശോധന നടത്തിയത്. കർശന പരിശോധനയെ തുടർന്ന് ഡ്രോൺ കണ്ടെത്തുകയായിരുന്നു. തുടർന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിർക്കാൻ ആരംഭിച്ചു. ഹെറോയിന്റെ അഞ്ച് പാക്കറ്റുകളാണ് സൈന്യം പിടിച്ചെടുത്തത്.
പാകിസ്താനിൽ നിന്ന് വൻ തോതിലാണ് മയക്കുമരുന്നുകളും ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യയിലേക്ക് കടക്കുന്നത്. ഇതിനെതിരെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments