മുംബൈ : മതപരിവർത്തനത്തിന് ഇരയായ പെൺകുട്ടികളെ സംരക്ഷിക്കാൻ ആർഷ വിദ്യാസമാജത്തിന് 51 ലക്ഷം രൂപ നൽകി കേരള സ്റ്റോറി നിർമ്മാതാവ് വിപുൽ ഷാ . ഈ പെൺകുട്ടികളെ ഏത് വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമ്മിച്ചതെന്നും വിപുൽ ഷാ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആർഷ വിദ്യാ സമാജിന്റെ കീഴിൽ മതം മാറിയ പെൺകുട്ടികളെ സഹായിക്കാറുണ്ട്. 1999 മുതൽ 2023 വരെയുള്ള 24 വർഷത്തിനിടെ ഇസ്ലാം സ്വീകരിച്ചവരുൾപ്പെടെ 7000-ത്തോളം പേർ ഹിന്ദുമതത്തിലേക്ക് മടങ്ങി. കേരളത്തിന് പുറത്ത് നിന്നുള്ള ആളുകൾ പോലും സഹായം അഭ്യർത്ഥിക്കുന്നു, അവരെയെല്ലാം നിർബന്ധിച്ച് മതപരിവർത്തനം ചെയ്തവരാണ്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഈ സ്ഥാപനത്തിലേയ്ക്ക് വിളിക്കുന്നു.മതപരിവർത്തനത്തിന് വിധേയരായ 300 പെൺകുട്ടികൾക്ക് ആർഷ് വിദ്യാശ്രമം സൗകര്യമൊരുക്കുന്നുണ്ട് . ഇതിനായി ആർഷ വിദ്യാശ്രമത്തിന് 51 ലക്ഷം രൂപ സഹായം നൽകുന്നതായും വിപുൽ ഷാ പറഞ്ഞു.
കേരളത്തിനുള്ളിൽ രണ്ട് കേരളമുണ്ടെന്നാണ് ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞത്. ഒന്ന് സൗന്ദര്യം നിറഞ്ഞ കേരളം, മറ്റൊന്ന് ഭീകര ശൃംഖലകളുടെ കേന്ദ്രമായ വടക്കൻ കേരളം.ഒരു മതത്തിന്റെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല സിനിമ. ഓരോ സംഭാഷണവും രംഗവും യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യക്ക് പുറമെ പല രാജ്യങ്ങളിലും ഈ ഗൂഢാലോചന നടക്കുന്നുണ്ട്. തീവ്രവാദം ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നു. ഇസ്ലാമിന്റെ പേര് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഈ സിനിമയിലൂടെ ഞങ്ങൾ പറഞ്ഞു.’ എന്നും അദ്ദേഹം പറഞ്ഞു .
Comments