ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഏഴ് പേരെ എസ്എഫ്ഐയിൽ നിന്നും പുറത്താക്കി. സംസ്ഥാന സെക്രട്ടറി പി.എം.ആർ ഷോയുടെ സാന്നിധ്യത്തിൽ ചേർന്ന എസ്എഫ്ഐ ജില്ലാകമ്മിറ്റിയിലാണ് തീരുമാനം.
ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ടാണ് നടപടി. ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേരിതിരിവാണ് ഇറങ്ങിപ്പോക്കിന് കാരണം. ഏപ്രിൽ ഒൻപതിന് എസ്.എഫ്.ഐ. ഹരിപ്പാട് ഏരിയ സമ്മേളനം നടന്നതുമായി ബന്ധപ്പെട്ടും അതിനു മുമ്പും ഉയർന്ന തർക്കങ്ങൾ വിവാദമായിരുന്നു.
Comments