ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ച് ഒരു സംഘം ഓട്ടോതൊഴിലാളികൾ. ഇടുക്കി അണക്കരയിലെ ചിന്നക്കനാലിലുള്ള ഓട്ടോ തൊഴിലാളികളാണ് അരിക്കൊമ്പന്റെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേയ്‌ക്ക് അരിക്കൊമ്പനെ മാറ്റിയതിന്റെ പശ്ചാത്തലത്തിലാണിത്.
അരിക്കെമ്പന് വേണ്ടി ഓട്ടോ തൊഴിലാളികൾ ഫ്ളക്സുകളും സ്ഥാപിച്ചിട്ടുണ്ട്. കാട് അത് മൃഗങ്ങൾക്കുള്ളതാണ് എന്നെഴുത്തിയ ഫ്ളകസ് ബോർഡുകളാണ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. അരിക്കൊമ്പന് ഉപദ്രവം ഏൽക്കേണ്ടി വന്നതിലും ചിന്നക്കനാലിൽ നിന്ന് മാറ്റിയതിനാലും വിഷമവും പ്രതിഷേധമുണ്ടെന്ന് അരിക്കൊമ്പൻ ഫാൻസ് അറിയിച്ചു. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയിൽ മനുഷ്യൻ കടന്നു കയറുകയും തുടർന്ന് അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിന്റെ പ്രതിഷേധത്തിന്റെ പ്രതീകമായാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതെന്ന് ഓട്ടോ തൊഴലാളികൾ അറിയിച്ചു.
Comments