തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നത്.
വൈദ്യുതി നിരക്ക് കൂട്ടാനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂട്ടാനാണ് സാധ്യത. പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.
ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് മേഖലകളായി തിരിച്ച് റെഗുലേറ്ററി കമ്മീഷന് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് കൂട്ടാനൊരുങ്ങുന്നത്
Comments