ന്യൂഡൽഹി: മലയാളിയും സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥൻ നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്രസർക്കാർ അംഗീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയും നാളെ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ വിരമിച്ച ഒഴിവുകളിലേക്കായിരുന്നു ഇരുവരെയും കൊളീജിയം ശുപാർശ ചെയ്തത്.
പാലക്കാട് കൽപ്പാത്തി സ്വദേശി ആയിരുന്നു കെ.വി വിശ്വനാഥൻ. 32 വർഷത്തോളമായി അഭിഭാഷകനായി പ്രവർത്തിക്കുന്ന അദ്ദേഹം പല സുപ്രധാന കേസുകളിൽ സുപ്രീം കോടതി അമിക്കസ് ക്യൂരിയായി നിയമിപ്പിക്കപ്പെട്ടിട്ടുണ്ട്. 2009-ൽ സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലെത്തിയ അദ്ദേഹം 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളീജീയം ശുപാർശ കേന്ദ്രം അംഗീകരിച്ചതോടെ 2030-ൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും എത്താൻ സാധ്യതയേറിയിരിക്കുകയാണ്.
Comments