ചണ്ഡീഗഡ് : പഞ്ചാബ് പോലീസിന്റെ കനൈർ സ്ക്വാഡിൽ ഭാഗമായിരുന്ന നായ അർബുദത്തെ മറികടന്ന് ഡ്യൂട്ടിയിൽ വീണ്ടും തിരിച്ചെത്തി. ലാബ്രഡോർ ഇനത്തിൽപ്പെട്ട സിമ്മി എന്ന് പെൺ നായയാണ് തിരിച്ച് എത്തിയിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിൽ വിദഗ്ധയാണ് സിമ്മിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപാണ് അർബുദം സ്ഥിരീകരിച്ചതോടെ സിമ്മിയ്ക്ക് ജോലിയിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നത്. എന്നാൽ ഇപ്പോൾ അർബുദത്തെ മറികടന്ന് വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സിമ്മി.പഞ്ചാബ് പോലീസാണ് സാമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥനോടൊപ്പം നടക്കുന്ന സിമ്മിയുടെ വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടുന്നതിലും, അട്ടിമറി വിരുദ്ധ പരിശോധനകൾ നടത്തുന്നതിലും സിമ്മി വിദഗ്ധയാണെന്ന് സീനിയർ സൂപ്രണ്ട് പോലീസ് വ്യക്തമാക്കി.
#WATCH | Faridkot: A Labrador dog named Simmy, who is part of the Punjab Police Canine squad, beats cancer and joins back duty pic.twitter.com/hT4qEqFqH4
— ANI (@ANI) May 19, 2023
അർബുദത്തെ തോൽപ്പിച്ച് ജോലിയിൽ തിരിച്ചെത്തിയ സിമ്മിയുടെ കഥ കേട്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തുന്നത്.
Comments