ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം. സൈലന്റ് വാലി എസ്റ്റേറ്റിൽ അമ്യതലിംഗം എന്നയാളുടെ പശുവിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം മേയാൻ വിട്ട പശു തിരികെ വന്നിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടിൽ നിന്നും പശുവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അട്ടപ്പാടി നരസിമുക്ക് ഇരട്ടക്കുളം പ്രദേശത്ത് പ്രദേശത്തും പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ നാഗരാജിന്റെ ആട് ചത്തു. രണ്ട് മാസത്തിനിടെ പുലി ഇവിടെ രണ്ട് ആടുകളെയും രണ്ട് വളർത്തുനായ്ക്കളെയും വകവരുത്തി. ശിവകുമാറിന്റെയും നാഗരാജിന്റെയും ഓരോ ആടുകളും ഇനിയവേലിന്റെ രണ്ട് വളർത്ത് നായകളുമാണ് ചത്തത്. ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
Comments