തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പെൺകുട്ടിയ്ക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി സെൽവ ആണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ പെൺകുട്ടിയ്‌ക്ക് നേരേയാണ് നഗ്നതാ പ്രദർശനം നടന്നത്.
ഓടിക്കൊണ്ടിരുന്ന ബസിൽ, പെൺകുട്ടിക്ക് നേരേ തിരിഞ്ഞിരുന്ന് 24-കാരനായ സെൽവ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പരാതിപ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച തൃശൂർ അത്താണിയിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. കെഎസ്ആർടിസി ബസിൽ യാത്രയ്‌ക്കിടെ ചലച്ചിത്രപ്രവർത്തകയായ തൃശ്ശൂർ സ്വദേശിനിയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനവും നടത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദ് അറസ്റ്റിലായിരുന്നു. സവാദിന്റെ പെരുമാറ്റം യുവതി പ്രശ്‌നമാക്കിയതോടെ ബസ്സിൽ നിന്ന് ഇറങ്ങിയോടിയ സവാദിനെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Comments