പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30-നാണ് കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. കാടിറങ്ങിവന്ന കാട്ടാനക്കൂട്ടമാണ് നാട്ടാനയെ ആക്രമിച്ചത്. നാട്ടാനയുടെ പരിക്ക് ഗുരുതരമല്ല. തടിപിടിക്കാനായി കൊണ്ടുവന്ന ആനയെയാണ് കാട്ടാനകൾ കുത്തിപ്പരിക്കേൽപ്പിച്ചത്.
ആനയെ ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. സമീപത്ത് ഉറങ്ങുകയായിരുന്ന പാപ്പാൻമാർ ആനയുടെ അലറൽ കേട്ടാണ് ഉണർന്നത്. ആ സമയം മൂന്ന് കാട്ടാനകൾ ആനയെ ആക്രമിക്കുകയായിരുന്നു. പിന്നീട് പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞുപോയത്.
Comments