ഗാന്ധിനഗർ: ഗുജറാത്തിലെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനം നടത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. ഓഖയിലുള്ള നാ,ണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസിംഗിന്റെ കെട്ടിടത്തിന് തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു. ഗുജരാത്തിലെ കച്ച് ജില്ലയിലെ ജാഖൗ സ്ഥിതി ചെയ്യുന്ന ബിഎസ്എഫിന്റെ അഞ്ച് തീരദേശ ഔട്ട്പോസ്റ്റുകളും സംസ്ഥാനത്തെ സർക്രീക്ക് ഏരിയയിലെ കഖ്പത്വാരിയിൽ ഒപി ടവറും ഉദ്ഘാടനം ചെയ്തു.
ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ ബൃഹത്ത് സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വലിയ സംഭാവനകൾ നൽകിയ വ്യക്തികൾ നാല് പേരാണെന്നും അവർ നാലും ഗുജറാത്തികളാണെന്നുമാണ് അമിത് ഷാ പറഞ്ഞത്. മഹാത്മഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്രമോദി എന്നി്വരാണ് ആ നാല് വ്യക്തിത്വങ്ങൾ.
മഹാത്മഗാന്ധിയുടെ പ്രയത്നം രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ കാരണമായി. രാജ്യത്തെ ഒറ്റക്കെട്ടായി ഒരുമിച്ച് നിർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളാണ് സർദാർ വല്ലഭായ് പട്ടേൽ. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചത് മൊറാർജി ദേശായിയാണ്. രാജ്യത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും നിരവധി നേട്ടങ്ങൾ ഇന്ത്യ സ്വന്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയാണ്- അദ്ദേഹം പറഞ്ഞു.
Comments