തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം വരുത്തി സർക്കാർ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വീണ്ടും മുഹമ്മദ് ഹനീഷിന്. ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ് മുഹമ്മദ് ഹനീഷിന് നൽകിയിരിക്കുന്നത്.
ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് സർക്കാർ മാറ്റിയിരുന്നു. ഉടൻ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു. എഐ ക്യാമറ വിവാദത്തിൽ നടന്ന അന്വേഷണത്തിൽ കെൽട്രോണിന് ക്ലീൻ ചിറ്റ് നൽകിയാണ് മുഹമ്മദ് ഹനീഷ് റിപ്പോർട്ട് നൽകിയിരുന്നത്. കെൽട്രോണിന് അനുകൂലമായി റിപ്പോർട്ട് നൽകിയതിന് പിന്നാലെ വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല ഹനീഷിന് നൽകുകയായിരുന്നു.
Comments