ന്യൂഡൽഹി: വന്ദേഭാരത് മെട്രോ റേക്കുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകി റെയിൽവേ മന്ത്രാലയം. 238 മെട്രോ റേക്കുകൾ നിർമ്മിക്കുന്നതിനാണ് റെയിൽവേ അനുമതി നൽകിയതെന്ന് മുംബൈ റെയിൽവേ വികാസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
വന്ദേഭാരതിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാരും മഹാരാഷ്‌ട്ര സർക്കാരും ചേർന്ന് മുംബൈ നഗര ഗതാഗത പദ്ധതി നടപ്പിലാക്കുന്നത്. വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വകുപ്പിന്റെ മെയ്‌ക്ക് ഇൻഡ്യ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് മെട്രോ റേക്ക് നിർമ്മാണം.
മുംബൈ റെയിൽവേ വികാസ് കോർപ്പറേഷന് കീഴിൽ റേക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി രണ്ട് ഡിപ്പോകൾ ടെക്നോളജി പാർട്ണർഷിപ്പ് സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളെപ്പോലെ മെട്രോ റേക്കും അത്യാധുനിക സംവിധാനത്തിലുള്ളതായിരിക്കും.
Comments