തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ മറ്റു സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ അടിസ്ഥാന രഹിതമായ വിവരങ്ങൾ നൽകി പിണറായി സർക്കാർ. കേരളാ സർക്കാർ പ്രതിമാസം 11,600 രൂപ ക്ഷേമ പെൻഷൻ നൽകുന്നു എന്നാണ് മുഴുപേജ് പരസ്യത്തിൽ ഉള്ളത്. ഇത് തെറ്റായ അവകാശവാദമാണ്. ഇത്രയൂം തുക പ്രതിമാസം കേരളത്തിൽ നൽകുന്നില്ല. ഏതാണ്ട് 1600 രൂപയാണ് ഒരു മലയാളിക്ക് കേരളത്തിൽ ക്ഷേമ പെൻഷൻ ലഭിക്കുന്നത് .
ക്ഷേമ പെൻഷനുകളിൽ മുഴുവൻ തുകയും കേരളാ സർക്കാരാണ് നല്കുന്നതെന്നുള്ള ധ്വനിയും പരസ്യത്തിലുണ്ട്. ഭീമമായ തുക കാണിച്ചു ഇത് മുഴുവൻ നൽകുന്നത് തങ്ങളാണെന്നാണ് കേരളാ സർക്കാർ പ്രചരണം. ഇത്തരത്തിൽ വലിയ പരസ്യങ്ങളാണ് സർക്കാർ ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിലൂടെ ചെയ്തിരുന്നത്. എന്നാൽ ഈ തുക മുഴുവൽ നൽകുന്നത് കേരളമല്ല. കേന്ദ്രവും കൂടിയാണ്. ഇതിനെ തമസ്‌കരിക്കുകയാണ് കേരളാ സർക്കാർ ചെയ്യുന്നത്.
പിണറായി സർക്കാരിന്റെ 7-ാം വാർഷികത്താടനുബന്ധിച്ചാണ് വിവിധ ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ ഇത്തരത്തിൽ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നുത്.
Comments