കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച് സാരംഗിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ. ആലംകോട് വഞ്ചിയൂരിലെ വീടാണ് മന്ത്രി സന്ദർശിച്ചത്. സാരംഗിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചെന്നും മന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞു.
ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്എസ്എൽസി. പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ സാരംഗിനെ മരണം തേടിയെത്തിയത്. മരണത്തിലും സാരംഗിന്റെ അവയവങ്ങൾ 10 പേർക്ക് ദാനം നൽകിയാണ് കുടുംബം മാതൃകയായത്. തീർത്തും ദുഃഖകരമായ സാഹചര്യത്തിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കുടുംബത്തെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
സാരംഗിന്റെ വിയോഗത്തിൽ വിഷമിക്കുന്ന അച്ഛൻ ബനീഷ് കുമാറിനും അമ്മ രജനിക്കും സഹോദരനും കേന്ദ്രമന്ത്രിയുടെ വരവ് ആശ്വാസമായി. സാരംഗിന്റെയും സുഹൃത്തുക്കളുടെയും ഫുട്ബോൾ ഗ്രൗണ്ടെന്ന ആഗ്രഹം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫലം പുറത്തുവന്നപ്പോൾ സാരംഗിന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡായിരുന്നു.
Comments