എറണാകുളം: ആലുവയിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗം. ആലുവ നഗരസഭയുടെ പരിധിയിൽ വരുന്ന ഹോട്ടൽ ഫ്‌ളോറ, കവിത, ഇല എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ചപ്പാത്തി, ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറി, പഴകിയ ചോറ് എന്നിവയാണ് അധികമായി പിടിച്ചെടുത്തത്. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം വീണ്ടും ചൂടാക്കിയായിരുന്നു ഹോട്ടലുകളിൽ ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ആലുവ നഗരസഭയുടെ പരിധിയിൽ വരുന്ന മാലിന്യങ്ങൾ ബ്രഹ്‌മപുരത്ത് സ്വീകരിക്കാതെ വന്നപ്പോൾ ഹോട്ടലുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ മാലിന്യം അതത് ദിവസം സംസ്‌കരിക്കുന്നുണ്ടോ എന്ന് അറിയാനാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
Comments