വയനാട് : വയനാട്ടിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. കൽപ്പറ്റ പുളിയാർ മല ഐടിഐ കോളേജിന് സമീപമാണ് അപകടം. ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബസ് കാത്ത് നിൽക്കുന്ന സമയത്ത് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു.സംഭവത്തെ തുടർന്ന് നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കൽപ്പറ്റ കൈനാട്ടി സിഗ്നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments