കോട്ടയം : കാട്ടു പോത്തിന്റെ ആക്രമത്തിൽ മരിച്ച തോമസിന്റെ സംസ്കാരം നടത്തി. കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണം എന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ജോസ് പുളിക്കൻ ആവശ്യപ്പെട്ടു. കാട്ടു പോത്തിനെ വെടി വെച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രദേശവാസികൾ. ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച തോമസിനെ ഏറെ വൈകാരികമായാണ് നാട് ഒന്നാകെ യാത്രയാക്കിയത്. കണമല സെന്റ് തോമസ് പള്ളിയിൽ ആയിരുന്നു സംസ്‍കാര ചടങ്ങുകൾ നടന്നത്.
ചടങ്ങിന് നേതൃത്വം നൽകിയ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൻ ഏറെ വൈകാരികമായി ആണ് പ്രതികരിച്ചത്. രണ്ട് കുടുംബങ്ങൾക്കും അർഹമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കാട്ട് പോത്തിനെ വെടി വെച്ച് കൊല്ലാത്തതിൽ ശക്തമായപ്രതിഷേധമാണ് ഉയരുന്നത്. കാട്ടു പോത്തിനെ വെടി വെച്ച് കൊല്ലാം എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് വനം വകുപ്പ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് വീണ്ടും പ്രതിഷേധം ശക്തമായി. ഇതിനു ശേഷമാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്‌ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയത്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്‌ക്കാനുള്ള ചുമതല. മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം.
Comments