ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ചെനാബ് പാലത്തെ പുകഴ്ത്തി മാലിദ്വീപ് മന്ത്രി. ഇന്ത്യൻ റെയിൽവേ നടത്തുന്ന വികസനം ലോകത്തിന് തന്നെ മാതൃകയാണെന്നും ഏറെ മതിപ്പുളവാക്കുന്നതാണെന്നും മാലിദ്വീപ് അടിസ്ഥാന സൗകര്യ വികസന മന്ത്രി മുഹമ്മദ് അസ്ലം പറഞ്ഞു. ചെനാബ് പാലം സന്ദർശിച്ചതിന് ശേഷം ട്വിറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
മാലിദ്വീപ് ദേശീയ ആസൂത്രണ, ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രി മുഹമ്മദ് അസ്ലം, വകുപ്പ് സഹമന്ത്രി ഷിഫാസ് അലി എന്നിവരാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലം സന്ദർശിച്ചത്. റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ പിഎംയു പ്രോജക്ട് ഡയറക്ടർ മുഹമ്മദ് ജിനാൻ സയീദ്, ജിഎംസി-എംടിഎൽ പ്രോജക്റ്റ്, പിഎംയു, എന്നിവരുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു
1400 കോടി രൂപയുടെ സ്വപ്ന പദ്ധതിയാണ് ജമ്മുവിൽ യാഥാർത്ഥ്യമാകുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതും നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ ചെനാബ് നദിയ്ക്ക് കുറുകെയുമാണ് റെയിൽപാലം നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ പാലത്തിന് 120 വർഷമാണ് കാലദൈർഘ്യം. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനെ ചെറുക്കാൻ പാലത്തിന് കഴിയും. 12.75 കിലോമീറ്റർ നീളമുള്ള ഏറ്റവും നീളമേറിയ റെയിൽവേ തുരങ്കവും ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് കേന്ദ്രം നൽകുന്ന വിവരം.
Comments