എറണാകുളം: പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാർബർ പാലത്തിൽ വെച്ചാണ് സംഭവം. അപകടത്തിൽ ശരീരമാസകലം പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നു പോയ കാർ രണ്ട് കിലോമീറ്ററുകൾക്കപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിർത്തിയത്. പിന്നാലെ ബൈക്കിലെത്തിയ രണ്ട് പേർ അപകടവിവരം ധരിപ്പിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന ചുള്ളിക്കൽ സ്വദേശി വിമലിനെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിമൽ തോപ്പുംപടി പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Comments