ഗാന്ധിനഗർ : രാജ്യത്തെ സുരക്ഷയുടെ സുദർശന ചക്രം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ദ്വാരകയിൽ നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസിംങ്(എൻഎസിപി) ക്യാമ്പസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 470 കോടി രൂപ മുതൽ മുടക്കിലാണ് എൻഎസിപി അക്കാദമി നിർമ്മിക്കുന്നത്.
പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളെയും ഒരുമിച്ച് നിർത്തി രാജ്യത്തിന്റെ കടൽത്തീരങ്ങൾ സുരക്ഷിതമാക്കാനാണ് നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസിംങ് (എൻഎസിപി) പരിശീലന അക്കാദമി ഇവിടെ സ്ഥാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, മറൈൻ പോലീസ്, കസ്റ്റംസ്, മത്സ്യത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സുരക്ഷാ വലയത്തിന്റെ സുദർശന ചക്രം തീർത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. കൂടാതെ, സുമദ്ര സുരക്ഷയ്ക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും കോസ്റ്റ് ഗാർഡും, അതിർത്തി സുരക്ഷാ സേനയുടെ വാട്ടർ വിംഗായ ടെറിട്ടോറിയൽ വാട്ടർ വിംഗും ഒത്തുചേർന്നാണ് സുരക്ഷ കൈകാര്യം ചെയ്യുന്നതെന്ന്് അമിത് ഷാ വ്യക്തമാക്കി.
സമുദ്രസുരക്ഷയുടെ അനാസ്ഥ മൂലം രാജ്യം നിരവധി പ്രശ്നങ്ങൾ അനുഭവിച്ചതായി അമിത് ഷാ ഓർമ്മപ്പെടുത്തി. 2008 ലെ മുംബൈ ആക്രമണത്തിൽ 166 പേരുടെ ജീവൻ നഷ്ടപ്പെട്ട കാര്യവും അദ്ദേഹം പരമാർശിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ച തീരദേശ സുരക്ഷാ നയത്തിന് ശേഷം ശത്രുക്കളുടെ അക്രമത്തിന് ശമനമുള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ അതിർത്തികളിൽ ബിഎസ്എഫിനെവിന്യസിച്ചിരിക്കുന്നതിനാൽ ഭാരതീയർ സമാധാനത്തോടെ ഉറങ്ങുകയാണെന്നും രാജ്യം സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തീരദേശ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 450 ഏക്കറിലധികം വരുന്ന സ്ഥലത്ത്് നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസിംങ് എൻഎസിപിയുടെ പ്രവർത്തനം ആരംഭിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും അതിർത്തി സുരക്ഷാ സേനയുടെ ഡയറക്ടർ ജനറലും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Comments