ഇടുക്കി : ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ വനമേഖലയിൽ തുടരുന്നതായി വനം വകുപ്പ്. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടി ഭാഗത്താണ് അരിക്കൊമ്പനുള്ളത്. ദിവസേന എട്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും അതിർത്തികളിൽ കഴിഞ്ഞ ഒരാഴ്‌ച്ചയായി വനമേഖലയിൽ ചുറ്റിതിരിയുകയായിരുന്നു അരിക്കൊമ്പൻ. കേരളത്തിലെ വനത്തിനുള്ളിൽ രണ്ട് കിലോ മീറ്റർ ദൂരം പിന്നിട്ട അരിക്കൊമ്പൻ പിന്നീട് തമിഴ്‌നാട് അതിർത്തിയിലെത്തി വനമേഖലയിലേയ്‌ക്ക് സഞ്ചരിക്കുകയായിരുവെന്ന് അധികൃതർ പറഞ്ഞു.അരിക്കൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നതായി അറിയിച്ചു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേയ്‌ക്ക് തുറന്നു വിട്ടത്. കാട്ടാനയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പ് അധികൃതർ ഉൾക്കാട്ടിലേയ്‌ക്ക് അരിക്കൊമ്പനെ തുറന്നു വിട്ടത്.
Comments