കേരള സർവകലാശാല രജിസട്രാർ ഡിജിപിയ്ക്ക് നൽകിയ പരാതി കാട്ടാക്കട പോലീസിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെതിരെയും എസ്എഫ്ഐ നേതാവ് എ. വിശാഖിനെതിരെയുമാണ് സർവകലാശാല പരാതി നൽകിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പലിന്റെ ഇടപെടലിനെതിരെയും വിശാഖനെതിരെയും കാട്ടാക്കട പൊലീസാണ് ഇനി അന്വേഷണം നടത്തുക.
അതേസമയം എസ്എഫ്ഐ നേതാവായ വിശാഖിനെ യുയുസി ലിസ്റ്റിൽ കയറ്റിയതിൽ പങ്കില്ലെന്ന് പറഞ്ഞ് പാർട്ടിയ്ക്ക് കത്ത് നൽകി. ആൾമാറാട്ടത്തിൽ തങ്ങൾക്ക് നടത്തിയതിൽ പങ്കില്ലന്നും പാർട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം എംഎൽഎമാരായ എ.ജി സ്റ്റീഫനും ഐ.ബി സതീഷും പാർട്ടിക്ക് കത്ത് കൈമാറി.
കാട്ടാക്കട എംഎൽഎ ഐ.ബി സതീഷാണ് വിഷയങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയത്. കോവളം ഏരിയാ സെക്രട്ടറി പി.എസ് ഹരികുമാർ അന്വേഷണം നടത്തി പാർട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ച അടിസ്ഥാനത്തിലാണ് എ വിശാഖിന്റെ നേതൃ സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തത്.വിവാദ വിഷയങ്ങളിൽ സമാന്തരമായി കോളേജ് മാനേജ്മെന്റും മൂന്നക്ക സംഗതി വെച്ചുകൊണ്ട് അന്വേഷണം നടത്തുണ്ട്.
Comments