ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി സിനിമാ അഭിനേതാക്കളെപ്പോലും മറികടക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നരേന്ദ്രമോദി ഒരു മാറ്റം കൊണ്ടുവരികയാണെന്ന് ബൈഡൻ പറഞ്ഞു. ജി 7 ഉച്ചക്കോടിയ്ക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഇത് പറഞ്ഞത്.
ഇന്ത്യൻ പ്രധാനമന്ത്രിക്കായി വാഷിംഗ്ടൺ ആസൂത്രണം ചെയ്യുന്ന പരിപാടിയുടെ ടിക്കറ്റുകൾ വരെ വേഗം തീർന്നുപോകുകയാണെന്നും പ്രധാനമന്ത്രിയുടെ ജനപ്രീതി സിനിമാ അഭിനേതാക്കളെപ്പോലും മറികടക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ആളുകളിൽ നിന്ന് പോലും എനിക്ക് ഫോൺ കോളുകൾ വരുന്നു. സിനിമാ നടന്മാർ മുതൽ ബന്ധുക്കൾ വരെ. നിങ്ങൾ വളരെ ജനപ്രിയനാണ്. ജനാധിപത്യം പ്രധാനമാണെന്ന് നിങ്ങൾ തെളിയിക്കുകയാണെന്നും ജോ ബൈഡൻ പറഞ്ഞു.
Comments