മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ. മലയാളത്തിന്റെ പകരക്കാനില്ലാത്ത അഭിനേതാവിന് ആശംസ പ്രവാഹവും സമ്മാനങ്ങളും ലഭിക്കുമ്പോൾ താരം നൽകിയ സഹായമാണ് വാർത്തയാകുന്നത്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് വീടിന്റെ താക്കോൽ ദാനം നിർവഹിച്ചത്. 2019-ൽ പ്രളയത്തിൽ രക്ഷപ്രവർത്തനത്തിനിടയിൽ മരിച്ച ലിനുവിന്റെ കുടുംബത്തിനാണ് വിശ്വശാന്തി ഫൗണ്ടേഷൻ വീടൊരുക്കിയത്.
പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണായിരുന്നു സേവാഭാരതി പ്രവർത്തകനായ ലിനുവിന്റെ ജീവൻ നഷ്ടമായത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ലിനുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. തുടർന്നും രക്ഷാപ്രവർത്തനത്തിനിറങ്ങിയ ലിനുവിന് ജീവൻ നഷ്ടമായത്.
ഇതോടെ ലിനുവിന്റെ കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് മോഹൻലാൽ ചെയർമാനായ വിശ്വശാന്തി ഫൗണ്ടേഷൻ അറിയിച്ചിരുന്നു. ഇപ്പോൾ ആ വാക്കുപാലിച്ചതായി അറിയിച്ചിരിക്കുകയാണ് മോഹൻലാലും ഒപ്പമുള്ളവരും. ഇതേസമയം വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയായ സംവിധായകൻ മേജർ രവി അന്ന് ലിനുവിന്റെ വീട് സന്ദർശിച്ച ശേഷം അടിന്തിരസഹായമായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. അന്ന് വിശ്വശാന്തി ഫൗണ്ടേഷൻ വീടുവെച്ച് നൽകുമെന്ന് അറിയിച്ചതും സംവിധായകൻ മേജർ രവിയാണ്.
Comments