തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിൽ പ്രിൻസിപ്പൽ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. എസ്എഫ്ഐ നേതാവ് വൈശാഖ് കേസിൽ രണ്ടാം പ്രതിയാണ്. കേരള സർവകലാശാല രജിസ്ട്രാർക്ക് നൽകിയ പരാതിയിന്മേലാണ് കാട്ടാക്കട പോലീസ് കേസ് എടുത്തത്. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ആൾമാറാട്ടം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിഷയത്തിൽ ഡിജിപിക്ക് കേരള സർവ്വകലാശാല നൽകിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം എസ്എഫ്ഐ നേതാവായ വിശാഖിനെ യുയുസി ലിസ്റ്റിൽ കയറ്റിയതിൽ പങ്കില്ലെന്ന് അറിയിച്ച് രണ്ട് സിപിഎം എംഎൽഎമാർ പാർട്ടിക്ക് കത്ത് നൽകിയിട്ടുണ്ട്. അരുവിക്കര എംഎൽഎ എ ജി സ്റ്റീഫനും കാട്ടാക്കട എംഎൽഎ ഐ ബി സതീഷും ആണ് വിഷയങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയത്.
കോവളം ഏരിയാ സെക്രട്ടറി പിഎസ് ഹരികുമാർ അന്വേഷണം നടത്തി പാർട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ച അടിസ്ഥാനത്തിലാണ് എ വിശാഖിന്റെ നേതൃ സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തത്.
Comments