മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ പീഡനശ്രമം. മലപ്പുറത്താണ് സംഭവം. കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടിലൊടുന്ന ബസിൽ വെച്ചാണ് പീഡനശ്രമം നടന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പോലീസ് പിടികൂടി.
ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ബസ് വളാഞ്ചേരിയിൽ എത്തിയപ്പോൾ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂവതിയിൽ നിന്ന് പരാതി സ്വീകരിക്കുകയും ചെയ്തു.
Comments