ഗാന്ധിനഗർ: രാജ്യത്തെ ആഗോളതലത്തിലേയ്ക്ക് ഉയർത്താനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ രാജ്യത്തെ ആഗോളതലത്തിലേയ്ക്ക് ഉയർത്താനുള്ള ദൗത്യത്തിലാണ് പ്രധാനമന്ത്രി. ജപ്പാനിൽ നടന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടിരുന്നത് ഏറെ പ്രശംസനീയമാണ്. കൂടാതെ, പ്രധാനമന്ത്രി സമാനകളില്ലാത്ത ജനസമ്മതിയുള്ള നേതാവാണെന്നും അദ്ദേഹം ജനങ്ങളെ സമീപിക്കുന്ന രീതിയും ശൈലിയും വ്യത്യസ്തമാണെന്നും ബൈഡൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും ലഭിക്കുന്ന ബഹുമാനത്തെ സൂചിപ്പിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 90,000-ത്തിലധികം ആളുകൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത് പ്രധാനമന്തിയുമായി സംവദിക്കുന്നതിനിടയിൽ അദ്ദേഹം പരാമർശിച്ചതായും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ പാപുവാ ന്യൂഗിനിയൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി ജെയിംസ് മറാപെ ആദര സൂചകമായി പ്രധാനമന്ത്രി മോദിയുടെ പാദങ്ങളിൽ തൊട്ടുവന്ദിച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് ലഭിച്ച ഈ ആദരം 130 കോടി പൗരന്മാർക്കുള്ളതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഫയർ സ്റ്റേഷൻ, ലൈബ്രറി, തടാകങ്ങളുടെ സൗന്ദര്യവൽക്കരണ പദ്ധതി, ഭവനരഹിതർക്ക് വീട് എന്നിവ ഉൾപ്പെടുന്ന പദ്ധതികളുടെഅമിത് ഷാ ചടങ്ങിൽ തുടക്കം കുറിച്ചത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഇലക്ട്രിക് ബസുകൾ അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു.
Comments