കാസർകോട്: 16-കാരനെ ലഹരിമരുന്ന് നൽകി പീഡനത്തിനിരയാക്കിയ മുസ്ലീം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്. കാസർകോട് മുളിയാർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എംഎസ് മുഹമ്മദ് കുഞ്ഞിക്കയ്‌ക്കെതിരെയാണ് കേസെടുത്തത്.
ഏപ്രിൽ 11-നാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് 16-കാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയത്. ഈ വിവരം പിന്നീട് കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. മറ്റൊരാളെ കൂടി മുഹമ്മദ് പീഡിപ്പിച്ചതായി പരാതിക്കാരാനായ ആൺകുട്ടി മൊഴിയിൽ പറയുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഇയാളെ മുസ്ലീം ലീഗിൽ നിന്ന് പുറത്താക്കി.
Comments