തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇന്നും വിവിധ ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് സർവീസുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ…
ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201)
നിലമ്പൂർ റോഡ്-ഷൊർണൂർ ജംഗ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് (06466)
മധുരൈ-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344)
ഷൊർണൂർ ജംഗ്ഷൻ-നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്പ്രസ് (06467)
നിലമ്പൂർ റോഡ്-കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)
വെട്ടിച്ചുരുക്കിയ സർവീസുകൾ…
ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്ന് പുറപ്പെടും. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
സമയം പുനക്രമീരിച്ചിട്ടുള്ള സർവീസുകൾ…
മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 4.15 മണിക്കൂർ വൈകിയാകും ഓടുക. വൈകിട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ മാവേലി എക്സപ്രസ് (16603) 2.15 മണിക്കൂറോളം വൈകിയോടും. രാത്രി 7.45-നാണ് തിരവനന്തപുരത്ത് ട്രെയിൻ എത്തിച്ചേരുക.
Comments