വികസ്വര രാജ്യങ്ങളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ. നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ, ആഗോള തലത്തിൽ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി20, ജി 7 തുടങ്ങിയ ആഗോള തല ഉച്ചകോടിയിൽ ദ്വീപ് രാഷ്‌ട്രങ്ങളുടെ ശബ്ദമാകണമെന്നും ജെയിംസ് അഭ്യർത്ഥിച്ചു.
സമ്പദ് വ്യവസ്ഥ, വാണിജ്യം, വ്യാപാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ തങ്ങളുടെ പ്രശ്‌നങ്ങളെ അവതരിപ്പിക്കാനും തങ്ങളുടെ ശബ്ദവുമാകാൻ കഴിയുന്ന നായകനാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ താങ്കളുടെ ശബ്ദത്തിന് അത്ര മാത്രം പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-പസഫിക് ദ്വീപുകളുടെ സഹകരണ ഉച്ചകോടിയിൽ തങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ ലോകത്തെ അറിയിക്കുന്നതിനുള്ള മാദ്ധ്യമമായി നരേന്ദ്രമോദി മാറണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പസഫിക് രാജ്യങ്ങളുടെ പ്രശ്‌നങ്ങൾ ആഗോള തലത്തിൽ ചൂണ്ടിക്കാട്ടുന്നതിനായി ഒരു അഭിഭാഷകനെ പോലെ നരേന്ദ്രമോദി പ്രവർത്തിക്കണം. വിവിധ സമ്മേളനങ്ങളിലും ഉച്ചകോടികളിലും വളർന്നുവരുന്ന രാജ്യങ്ങളുടെയും വളർന്നുവരുന്ന സമ്പദ് വ്യവസ്ഥകളുടെയും അവകാശങ്ങൾക്കായി പൊരുതുന്ന വക്താവായി മാറണം. നിരവധി കാര്യങ്ങൾ താങ്കളുമായി പങ്കുവെയ്‌ക്കാനുണ്ട്. അത്തരം സംഭാഷണങ്ങൾക്കൊടുവിൽ ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ദൃഢമാവുകയും ചെയ്യുമെന്നും ജെയിംസ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ പങ്കിടുന്ന ബൃഹത്തായ ചരിത്രത്തെ കുറിച്ചും പാപുവ ന്യൂഗിനിയ പ്രധാനമന്ത്രി ഉച്ചകോടിയിൽ പറഞ്ഞു. ചരിത്രത്തിന്റെ ഭാഗങ്ങളാണ് ഇരു രാജ്യങ്ങളും കാരണം രണ്ട് രാജ്യവും ഉരുത്തിരിഞ്ഞ് വന്നത് കോളനിവത്കരണത്തിന്റെ ചരിത്രത്തിൽ നിന്നാണ്. വികസ്വര രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ചരിത്രമാണത്. ജി20 ഉച്ചകോടിയിൽ ദ്വീപ് രാഷ്‌ട്രങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്നും വികസനം എത്തേണ്ടതുണ്ടെന്നും പറഞ്ഞ് തങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാവരുടെയും പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നിന്നതിനും പ്രശ്‌നപരിഹരത്തിനായി വാദിക്കുമെന്ന് ഉറപ്പ് നൽകിയതിനും അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞു.
PM @narendramodi had bilateral meeting with PM Marape. The leaders discussed ways to further strengthen India-Papua New Guinea ties in host of sectors. pic.twitter.com/sIi4HBdbNy
— PMO India (@PMOIndia) May 22, 2023
കൊറോണ മഹാമാരി കാലത്ത് വികസ്വര രാജ്യങ്ങളിൽ വാക്‌സിനെത്തിച്ച് ഭാരതം ആരോഗ്യ മേഖലയിൽ കൈത്താങ്ങായിരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. ചെറുരാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയുമാണ് മഹാമാരി ഏറ്റവുമധികം ബാധിച്ചതെന്നും അതിന്റെ പ്രത്യഘാതങ്ങൾ രാജ്യങ്ങൾ ഇപ്പോഴും അനുഭവിച്ചുവരികയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, പട്ടിണി, ദാരിദ്ര്യം, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ ഈ രാജ്യങ്ങൾ നേരത്തെ അനുഭവിക്കുന്ന ദുരിതങ്ങളാണ്. പ്രയാസാകരമായ സമയങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് കൈത്താങ്ങാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ധനം, ഭക്ഷണം, വളം, മരുന്ന് എന്നിവയുടെ വിതരണ ശൃംഖലയിലാണ് തടസം നേരിടുന്നത്. ഇതിലാണ് തന്റെ ശ്രദ്ധയെന്നും ജി 7 ഉച്ചകോടിയിലൂടെ പ്രശ്‌നം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും നരേന്ദ്രമോദി പറഞ്ഞു.
പസഫിക് ദ്വീപ് രാഷ്‌ട്രങ്ങൾക്ക് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്ക് മേഖല ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അഖണ്ഡതയെയും ഇന്ത്യ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തിനും പസഫിക് ദ്വീപ് രാഷ്‌ട്രങ്ങളിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്കുമിടയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം. ഭാരതം നിങ്ങളുടെ മുൻഗണനകളെ മാനിക്കുന്നു. നിങ്ങളുടെ വികസന പങ്കാളിയായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മാനുഷിക സഹായമായാലും വികസനമായാലും, നിങ്ങൾക്ക് ഇന്ത്യയെ ഒരു വിശ്വസനീയ പങ്കാളിയായി കാണാവുന്നതാണ് . ഞങ്ങളുടെ സമീപനം മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമാണ്- പ്രധാനമന്ത്രി പറഞ്ഞു.
Comments