തൃശൂർ: തൃശൂരിൽ കൊമ്പ് കോർത്ത് കൊമ്പൻമാർ. അതിരപള്ളി പ്ലാന്റേഷൻ തോട്ടത്തിൽ എണ്ണപ്പന ഭാഗത്താണ് കാട്ടുകൊമ്പന്മാർ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആയിരുന്നു സംഭവം നടന്നത്. അവധി ദിവസമായതിനാൽ ഏറ്റുമുട്ടൽ കാണുന്നതിനായി നിരവധിപേർ തടിച്ചുകൂടിയിരുന്നു.
അരമണിക്കൂറോളം നീണ്ടുനിന്ന കാട്ടനകളുടെ പ്രകടനം കാഴ്ചക്കാരിൽ കൗതുകം ഉണർത്തി. പിന്നീട് രണ്ടുപേരും കൂടി ഒരുമിച്ച് എണ്ണപ്പന കുത്തിമറിച്ചിട്ടതിന് ശേഷമാണ് കാട് കയറിയത്.
Comments