കണ്ണൂർ : മുൻ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ കണ്ണൂരിലെത്തി. പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ(83) കാണാനാണ് അദ്ദേഹമെത്തിയത്. ഉപരാഷ്‌ട്രപതിയെ കരിക്ക് നല്‍കിയാണ് സ്വീകരിച്ചത്. ധൻകറിന് ചുട് ഇഡ്‌ലിയും രത്‌ന നായര്‍ നല്‍കി.
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും സന്ദര്‍ശനത്തിന്റെ ഭാഗമായി. ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തരാന്‍ കഴിയില്ല. ക്ലാസിലെ മുന്‍ ബെഞ്ചില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്ന ആ കുട്ടിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് ജഗ്ദീപ് ധൻകറുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ അധ്യാപിക പറഞ്ഞു.
1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന പഠിപ്പിച്ചത് .സൈനിക സ്കൂളിൽ ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ ഇന്ന് ഇവർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഉപരാഷ്‌ട്രപതിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് അന്നു പങ്കെടുക്കാനായില്ല
Comments