തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. കുണ്ടമൻകടവ് സ്വദേശി അക്ഷയ്(26) ആണ് പിടിയിലായത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
പെൺകുട്ടിയെ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽവെച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിച്ചിക്കുകയും വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസ്സികമായി തളർന്ന പെൺകുട്ടി തന്റെ അടുത്ത ബന്ധുവിനോടാണ് ഇക്കാര്യം പറഞ്ഞത്.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് കുമാർ, എസ്.ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments