തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന്റെ വിപണി വില 5,600 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ വിപണി വില 4,640 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 78 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു.
Comments