എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വാഹനത്തിന്റെ ഉടമ മറ്റൊരാൾ. കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണ് കാർ (കെഎൽ 64 എഫ് 3191 ). മെയ് 18 ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടർ സുഹൃത്തും സഞ്ചരിച്ച കാർ ഹാർബർ പാലത്തിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്തിയത്. മട്ടാഞ്ചേരി സ്വദേശി വിമലിനെയാണ് കാർ ഇടിച്ച്.
സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മട്ടാഞ്ചരി എസിപി കെആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് ഈ കാർ ഓടിച്ചിരുന്നത് കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനു രാജാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ വാഹനമുടമയുടെ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
ബൈക്ക് യാത്രികനെ ഇടിച്ചശേഷം രണ്ട് കിലോമീറ്റർ അകലെയാണ് കാർ നിർത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർ, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ ഇരുവരെയും പറഞ്ഞു വിടുകയും ചെയ്തു. തോപ്പുംപടി പോലീസിന് കേസന്വേഷണത്തിൽ വീഴ്ചയുണ്ടായി തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
Comments