സിഡ്‌നി : ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണം. നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാൻ സിഡ്‌നിയിലെ ആകാശത്ത് ”വെൽകം മോദി” എന്നെഴുതിയ ദൃശ്യവും വൈറലായി . സിഡ്‌നിയിലെ കമ്യൂണിറ്റി പരിപാടിക്ക് മുന്നോടിയായാണ് നീലയാകാശവും മോദിയെ സ്വാഗതം ചെയ്തത്.
വിമാനത്തിന്റെ കൺട്രേയ്‌ലുകൾ കൊണ്ടാണ് ആകാശത്ത് ഇങ്ങനെ എഴുതിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജപ്പാനിൽ നിന്ന് ആരംഭിച്ച ത്രിരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയിൽ എത്തിയത് .
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയവരിൽ 91 കാരൻ വരെയുണ്ടായിരുന്നു. ഡോ. നവമണി ചന്ദ്രബോസാണ് മോദിയെ കാണാൻ മെൽബണിൽ നിന്ന് സിഡ്‌നിയിലെത്തിയത്.
Comments