ന്യൂഡല്‍ഹി: 2022ലെ സിവില്‍ സര്‍വീസ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാംറാങ്ക്. മലയാളി ഗഹാന നവ്യ ജെയിംസിന് ആറാം റാങ്ക്. പാലാ സെൻ്റ്.തോമസ് കോളേജ് അധ്യാപകൻ ജയിംസ് തോമസിന്റെ മകളാണ്. പാലാ അൽഫോൺസാ കോളേജിലായിരുന്നു വിദ്യാഭ്യസം
മറ്റൊരു മലയാളി ആര്യ വി.എം. 36ാം റാങ്ക് കരസ്ഥമാക്കി. മലയാളിയായ അനൂപ് ദാസിന് 38ാം റാങ്കാണ്. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ നാലു റാങ്കുകളും വനിതകൾക്കാണ്. ഇഷിത കിഷോറിന് പിന്നാലെ ഗരിമ ലോഹ്യ, ഉമാ ഹാരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് ആദ്യ നാലുസ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ളവർ.
Comments