തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ തീപിടിത്തത്തിൽ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നാടിന്റെ യാത്രമൊഴി. ഔദ്യോഗിക ബഹുമതിയോടുകൂടി വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി നൂറുകണക്കിന് പേരാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയാണ് കൂട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയപ്പെട്ടവനായിരുന്ന രഞ്ജിത്ത് നാടിനോട് വിട പറഞ്ഞത്. അവസാനമായി രജ്ഞിത്തിനെ കാണാൻ നാടൊന്നാകെ വിട്ടിലേക്ക് ഒഴുക്കിയെത്തിയിരുന്നു.
ഫയർ ആൻഡ് റെസ്ക്യു ആസ്ഥാനത്തും രഞ്ജിത്ത് ജോലി ചെയ്തിരുന്ന ചാക്ക ഫയർ യൂണിറ്റിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനുശേഷം ഇളയമ്മയുടെ മകന്റെ മകനാണ് ചിതയ്ക്ക് തീകൊളുത്തിയത്. അതേസമയം രഞ്ജിത്തിന്റെ ആഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്യുകയും ചെയ്തു. മറ്റൊരാളിലൂടെ രഞ്ജിത്ത് ഈ നാടിന്റെ കാഴ്ചകൾ വീണ്ടും കാണും.
Comments