ന്യൂഡൽഹി: രാജ്യത്തെ സേവിക്കാനുള്ള ആവേശകരമായ സമയമാണിതെന്ന് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവിൽ സർവീസ് പരീക്ഷ പാസായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവരുടെ നിരാശ താൻ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററലൂടെ പറഞ്ഞു.
Congratulations to those youngsters who have cleared the Civil Services Exams. My best wishes for a fruitful and satisfying career ahead. This is a very exciting time to be serving the nation and bringing a positive difference in the lives of people.
— Narendra Modi (@narendramodi) May 23, 2023
‘സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഭാവിയിൽ ഫലവത്തായതും തൃപ്തികരവുമായ ഒരു ഭാവിയ്ക്ക് എന്റെ ആശംസകൾ അറിയിക്കുന്നു. രാജ്യത്തെ സേവിക്കുന്നതിനും ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുള്ള വളരെ ആവേശകരമായ സമയമാണിതെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു. പരീക്ഷയിൽ വിജയിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഴിവുകളും ധൈര്യവും പ്രകടിപ്പിക്കാൻ ഇനിയും അവസരമുണ്ടാകും. നിങ്ങൾക്ക് ആശംസകൾ നേരുന്നു അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
I understand the disappointment of those who couldn’t clear the Civil Services Exams. Not only will there be more attempts to avail but also India offers several diverse opportunities to showcase your skills and strengths. Wishing you the very best.
— Narendra Modi (@narendramodi) May 23, 2023
യുപിഎസ്സി പരീക്ഷാ ഫലങ്ങളിൽ ആദ്യ അഞ്ച് റാങ്കുകളിൽ നാലെണ്ണം തുടർച്ചയായി രണ്ടാം വർഷവും വനിതകളാണ് നേടിയത്. മൊത്തം 933 ഉദ്യോഗാർത്ഥികളിൽ 613 പുരുഷന്മാരും 320 സ്ത്രീകളുമാണുള്ളത്. കഴിഞ്ഞ യുപിഎസ്സി 2021 പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും വനിതകളാണ് നേടിയിരുന്നത്.
Comments