ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്ഥിതിയാണ് കേരളത്തിൽ. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ഒളിച്ചു കൊണ്ടു പോകുന്ന വ്യത്യസ്തമായ നിരവധി കാഴ്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. എന്നാൽ, ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായ കാഴ്ചയാണ് തമിഴ്നാട്ടിൽ നടന്നത്. ബൈക്ക് ഓടിക്കുന്നയാളുടെ പുറകിലിരിക്കുന്ന നായ ഹെൽമറ്റ് ധരിച്ചിരിക്കുന്ന അസാധാരണമായ കാഴ്ചയാണ് അടുത്തിടെ വൈറലായ വീഡിയോയിൽ കാണാൻ സാധിച്ചത്.
ട്വിറ്ററിൽ റൂൾ ഈസ് റൂൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലായിരിക്കുകയാണ്. ഹെൽമറ്റ് ധരിച്ച ഒരാൾ ബൈക്ക് ഓടിക്കുന്നതും പിന്നിൽ ഒരു കറുത്ത ലാബ്രഡോർ ഹെൽമറ്റ് ധരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ച നായ, ഉടമയുടെ പരിചരണത്തെ ശരിക്കും അഭിനന്ദിക്കുന്നു. എഎന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് കമന്റായി വന്നിരിക്കുന്നത്.
Rule is rule..😜#WhatsApp #instagramdown #TamilNadu pic.twitter.com/g47mB5mEfY
— Mohammed Nayeem (@PMN2463) May 23, 2023
Comments