കോഴിക്കോട്: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് പ്രതിയിൽ നിന്ന് പിടികൂടിയത്. പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇയാളെ 7 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വിൽപ്പന നടത്തിവരികയായിരുന്നു.
Comments