കൊച്ചി : പാര്‍ട്ടി സെക്രട്ടറി ഒരു വലിയ സംഭവമാണെന്ന് അറിയാത്തൊരു സമയത്താണ് പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്തതെന്ന് നടി നവ്യ നായര്‍. അതിന്റെ ഗൗരവം അന്ന് അറിയില്ലായിരുന്നു. മുഖ്യമന്ത്രി ആയതിനു ശേഷം വിജയന് അങ്കിള്‍ എന്ന് വിളിക്കാന്‍ തന്നെയൊരു ബുദ്ധിമുട്ടാണെന്നും നവ്യ പറയുന്നു . മുഖ്യമന്ത്രിയാവരുതേയെന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു. പിണറായി വിജയന് ആസ്ഥാനം ഏറ്റെടുത്തതോടെ നമ്മുക്ക് ആ സ്വാതന്ത്രം പോയി. അദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പോയി. ഞാന്‍ നേരത്തെ കാണുമ്പോള്‍ അദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സെക്രട്ടറി വലിയ സംഭവമാണെന്ന് അറിയാത്ത സമയത്താണ് ഇന്റര്‍വ്യൂ എടുക്കുന്നതെന്നും നവ്യ നായര്‍ സ്വകാര്യ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ പിണറായില്‍ നടന്ന ധര്‍മ്മടം ഫെസ്റ്റില്‍ ഞാന്‍ പെര്‍ഫോം ചെയ്തിരുന്നു. അന്നവിടെ സംസാരിച്ചത് മുഖ്യമന്ത്രിയെപ്പറ്റിയല്ല പിണറായി വിജയനെന്ന വ്യക്തിയെ പറ്റിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടുകാരുമായുള്ള എന്റെ അടുപ്പം മുഖ്യമന്ത്രി എന്ന സ്ഥാനത്തിനും മുകളിലാണ്. ഇത്രയും ഷോര്‍ട് ടെംപെര്‍ഡ് ആയ ആളാണ് അദ്ദേഹം എന്നെനിക്ക് അറിയില്ല, അതിനു മുന്നേ എനിക്ക് ഭക്ഷണം ഒക്കെ വിളമ്പിത്തന്ന ആളാണ് അദ്ദേഹം. ഇത്തവണ വിഷു ആഘോഷിച്ചത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ്. അവിടെ ചെല്ലുമ്പോള്‍ ഞാന്‍ കല്യാണം വിളിക്കാന്‍ വന്ന കാര്യം സൂര്യ കൃഷ്ണമൂര്‍ത്തി സാറിനോട് പറഞ്ഞ് എന്നെ കളിയാക്കുകയായിരുന്നു. അന്ന് ആദ്യമായി കാണുമ്പോള്‍ നേരെ പോയി ചെന്ന് ഞാന്‍ പറഞ്ഞത് എന്റെ കല്യാണത്തിന് വരണമെന്നാണ് , എനിക്ക് അന്ന് അത്ര വിവരമേയുള്ളൂ – നവ്യ നായർ പറഞ്ഞു.
Comments