തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി റെയിൽവേ അധികൃതർ നടത്തിയ പരിശോധനയിൽ പിടിയിലായത് 89 പേർ. ആറ് ട്രെയിനുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോട്ടയം റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരെയാണ് പരിശോധനയിൽ പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായുള്ള യുടിഎസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രചാരണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 30,160 രൂപ പിഴയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയത്.
തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – കോട്ടയം മെമു എക്‌സ്പ്രസ്, കന്യാകുമാരി – ബെംഗളൂരു ഐലന്റ് എക്‌സ്പ്രസ്, കന്യാകുമാരി – പുണെ ജങ്ഷൻ ഡെയ്ലി എക്‌സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള എക്‌സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പരിശോധന നടത്തിയത്.
Comments