തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
ഈ വർഷം 4,32,436 കുട്ടികളാണ് ഹയർസെക്കണ്ടറിഫലം കാത്തിരിക്കുന്നത്. 28,495 കുട്ടികളാണ് വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.
കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക :
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in
മൊബൈൽ ആപ്:
SAPHALAM 2023, iExaMS – Kerala, PRD Liv
Comments